Monday, September 21, 2026

ബംഗാളിൽ പശുക്കടത്ത് സംഘവും പോലീസുമായി ഏറ്റുമുട്ടൽ; പതിനേഴ് പോലീസുകാർക്ക് പരിക്ക്; സ്ത്രീകളുൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിൽ പശുക്കടത്ത് (Cattle Smuggling)സംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പതിനേഴ് പോലീസുകാർക്ക് പരിക്ക്. കൂച് ബെഹാർ ജില്ലയിലെ മെഖ്‌ലിഗഞ്ച് മേഖലയിലാണ് സംഭവം. പശുക്കളെ അതിർത്തി കടത്താൻ ശ്രമിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ ഇന്തോ- ബംഗ്ലാ അതിർത്തി വഴി ചിലർ പശുക്കളെ കടത്താൻ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പശുക്കളെ കടത്തുന്നത് തടയാൻ ശ്രമിച്ചതോടെ പശുക്കടത്ത് സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് അറസ്റ്റ് ചെയ്തത്. 34 പശുക്കളെയും രക്ഷിച്ചു. പരിക്കേറ്റ പോലീസുകാരിൽ എട്ട് പേരെ മെഖ്‌ലിഗഞ്ചിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പ്രദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Related Articles

Latest Articles