പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ പതിനേഴുകാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആന്റണി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
സുഹൃത്തുക്കളുമായി പിറന്നാൾ കേക്ക് വാങ്ങാൻ പോകവേ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിനെ അതിന്റെ മുകളിലൂടെ കയറി കടക്കാനുള്ള ശ്രമമാണ് അപകടത്തിലെത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

