Sunday, April 28, 2024
spot_img

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 145 ആയി: കൂടുതല്‍ രോഗികൾ മഹാരാഷ്ട്രയിൽ

ദില്ലി: രാജ്യത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 145 ആയി. പ്രവാസിയായ കൗമാരക്കാരനും ബ്രിട്ടനില്‍ നിന്ന് ഗുജറാത്തിലെത്തിയ 45 കാരുനുമാണ് രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ ഇന്നുവരെ 48 പേര്‍ക്കാണ് രോഗബാധ. ഇതോടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ദില്ലിയില്‍ 22 പേര്‍ക്കും രാജസ്ഥാനില്‍ 17 പേര്‍ക്കും, കര്‍ണാടകയില്‍ 14 പേര്‍ക്കും തെലങ്കാനയില്‍ 20 പേര്‍ക്കും ഗുജറാത്തില്‍ ഒന്‍പത് പേര്‍ക്കും കേരളത്തില്‍ 11 പേര്‍ക്കും ആന്ധ്രയിലും ചണ്ഡിഗഡിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഓരോരുത്തര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 8 പേര്‍ക്കാണ് രോഗബാധ. തെലങ്കാനയില്‍ എട്ടുപേരില്‍ നിന്ന് രോഗികളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഡിസംബര്‍ 15ന് യുകെയില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥീരികരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ ആരോഗ്യനില തൃപ്തികരണമാണെന്നും അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച മറ്റ് യാത്രക്കാര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരുടെയും പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി

Related Articles

Latest Articles