Sunday, May 19, 2024
spot_img

സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ അനുകരണം ; 20 ലിറ്റർ പെട്രോൾ ശരീരത്തിൽ ഒഴിച്ച് യുവാവ് ജീവനൊടുക്കി

ബംഗളൂരു : സിനിമയിലെ ക്ലൈമാക്‌സ് രംഗം അനുകരിച്ച് യുവാവ് ജീവനൊടുക്കി. തെലുങ്ക് ചിത്രമായ അരുന്ധതിയിലെ ആത്മഹത്യ രംഗം അനുകരിച്ചാണ് ഇരുപത്തിമൂന്നുകാരനായ രേണുക പ്രസാദ് ആത്മഹത്യ ചെയ്തത്. കർണാടകയിലെ തുമാകുരു ജില്ലയിലാണ് സംഭവം. സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലീറ്റർ പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

60 ശതമാനത്തോളം ഇയാൾക്ക് പൊള്ളൽ ഏറ്റു. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇയാൾ മരിച്ചത്.

യുവാവിന് സിനിമകളോട് അമിതമായ ഭ്രമം ഉണ്ടായിരുന്നു. ചിത്രം 15 തവണ എങ്കിലും കണ്ടിട്ടുണ്ടാകും എന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം അരുന്ധതി സിനിമയിലെ ആത്മഹത്യ രംഗങ്ങൾ അനുകരിക്കുന്നതിനെ കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles