Tuesday, May 7, 2024
spot_img

അമ്മ വീട്ടിൽ മരിച്ച നിലയിൽ ; മകൻ കസ്റ്റഡിയിൽ; ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുമായിരുന്നു

പെരുവണ്ണാമൂഴി : വനവാസി സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. മുതുകാട് ആണ് സംഭവം നടന്നത്. ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയിൽ അമ്പലക്കുന്ന് ജാനുവാണ് മരിച്ചത്. സംഭവത്തിൽ മകൻ അനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ജാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തി. ഇതോടെയാണ് പോലീസിന് സംശയമുദിച്ചത്. മരിക്കുന്നതിന് തലേന്ന് വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. മകൻ ജാനുവിനെ വടികൊണ്ട് അടിച്ചിരുന്നതായാണ് വിവരം.

അമ്മയും മകനും സ്ഥിരമായി ഒപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. തുടർന്ന് വഴക്കും പതിവാണ്. തർക്കത്തിനിടെ അമ്മയെ കൊലപ്പെടുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നു. അനീഷ് പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

Related Articles

Latest Articles