Saturday, January 10, 2026

11 ദിവസം കൊണ്ട് 200 കോടി കളക്ഷൻ;റെക്കോർഡുകൾ ഭേദിച്ച് ‘ദി കശ്മീർ ഫയൽസ്’

ദില്ലി: റെക്കോർഡുകൾ ഭേദിച്ച് 11-ാം ദിവസും തീയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസ് എന്ന സിനിമ. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ 200 കോടി പിന്നിട്ടിരിക്കുകയാണ് ഈ ചിത്രം. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള തീയേറ്ററിൽ നിന്ന് 206 .10 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. എന്നാൽ രണ്ടാം വാര കളക്ഷനിൽ ബിഗ് ബജറ്റ് ചിത്രം സൂര്യവംശിയുടെ റെക്കോർഡ് കശ്മീർ ഫയൽസ് തകർത്തതായി സിനിമാ ബിസിനസ് നിരീക്ഷകർ തരൺ ആദർശ് പറയുന്നു. ചിത്രം റിലീസ് ചെയ്തത് മാർച്ച് 11നാണ്. റിലീസ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോഴേക്കും ചിത്രം 200 കോടിയ്‌ക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ് ഇപ്പോൾ.

അതേസമയം തൊണ്ണൂറുകളിലെ കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതവും യാതനകളും തുറന്ന് കാട്ടുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് . ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Related Articles

Latest Articles