Tuesday, May 7, 2024
spot_img

‘പിറന്ന ധർമ്മത്തെ ഏറ്റെടുക്കാൻ നാം തയ്യാറാകണം’;അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ആചാര്യ സംഗമം ഉത്‌ഘാടനം ചെയ്ത് ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ

റാന്നി: അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ആചാര്യന്മാരുടെ സംഗമം നടന്നു. സംഗമം ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ ഉത്‌ഘാടനം ചെയ്തു. പിറന്ന ധർമ്മത്തെ ഏറ്റെടുക്കാൻ നാം തയ്യാറാകണമെന്നദ്ദേഹം പറഞ്ഞു. ഭാഗവതവും രാമായണവുമൊക്കെ വീട്ടിൽ അമൂല്യ ഗ്രന്ഥങ്ങളായി സൂക്ഷിക്കുന്നതോടൊപ്പം ഒരു പ്രാവശ്യം അത് വായിക്കാൻ കൂടി എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മധു ദേവാനന്ദ തിരുമേനികൾ, പാവുമ്പ രാധാകൃഷ്‌ണൻ, പള്ളിക്കൽ അപ്പുക്കുട്ടൻ, കമലാക്ഷ കുറുപ്പ്, നാഗപ്പൻ സ്വാമി, രാമാ ദേവി ഗോവിന്ദ വാര്യർ, വിജയലക്ഷ്മി, സുമതി ദാമോദരൻ, പ്രിയംവദ, തുടങ്ങിയവരെ സംഘാടക സമിതി ആദരിച്ചു.

ആചാരങ്ങളെയും അനാചാരങ്ങളെയും തിരിച്ചറിയാൻ കഴിയാത്തതു അപകടമാണെന്ന് മാതൃ ഭൂമി ആലപ്പുഴ സബ് എഡിറ്റർ ഡോ: ജി വേണുഗോപാൽ മറ്റൊരു പ്രഭാഷണത്തിൽ പറഞ്ഞു. പഴയ പല ആചാരങ്ങളും പുതിയ കാലത്ത് അനാചാരങ്ങളായി മാറിയേക്കാം. ഇവ കാലം മാറ്റുന്നതാണ്. അവയെ മനുഷ്യനായ നാം തടയേണ്ടതില്ല. അത് സമൂഹത്തിന്റെ ഔന്ന്യത്ത്യത്തെ സൂചിപ്പിക്കുന്നതാണ്. അനാചാരങ്ങളെ മാറ്റി നിർത്തി ധാര്മികമായത് നില നിർത്തണം. പാശ്ചാത്യ സംസ്കാരം മാത്രമാണ് പുരോഗതി എന്ന് കാണുന്നത് മൗഢ്യമാണ്. ഭാരതീയ ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ അതിൽ നിഴലിച്ചു നിൽക്കുന്ന വാക്ക് അർഥങ്ങൾ മാത്രമല്ല ശ്രദ്ധിക്കേണ്ടത് അതിൽ മറഞ്ഞിരിക്കുന്ന ആശയങ്ങളുടെ പൊരുളാണ് മനസ്സിലാക്കേണ്ടത്.

സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറല സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Latest Articles