Thursday, December 25, 2025

ബോംബ് ഭീഷണിയുള്ള റഷ്യൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യൻ വ്യോമസേന;ഫ്ലൈറ്റിൽ ഉണ്ടായിരുന്നത് 236 യാത്രക്കാരും 8 ജീവനക്കാരും

ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ റഷ്യൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യൻ വ്യോമസേന.ഗോവയിലേക്ക് പറന്ന റഷ്യൻ അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതോടെ ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

236 യത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോംബ് ഭീഷണി ലഭിച്ചതോടെ ഇന്ത്യൻ അധികൃതർക്ക് വിവരം കൈമാറി. യാത്രക്കാരെ സുരക്ഷിതമാക്കുന്നതിനായി സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നതായിരുന്നു പ്രധാനമെന്ന് റഷ്യൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് റഷ്യൻ എംബസി അറിയിച്ചു

Related Articles

Latest Articles