Thursday, May 16, 2024
spot_img

മദ്യത്തിന് എംആര്‍പിയില്‍ 25% ഡിസ്‌കൗണ്ട്: പുതിയ ഉത്തരവുമായി ദില്ലി സര്‍ക്കാര്‍

ദില്ലി: മദ്യത്തിന്റെ എംആർപിയിൽ ഡിസ്‌കൗണ്ട് നല്‍കാന്‍ ഉത്തവിട്ട് ദില്ലി സര്‍ക്കാര്‍. ഉത്തരവ് പ്രകാരം എംആർപിയിൽ ശതമാനം വരെ ആണ് ഡിസ്‌കൗണ്ട്. ദേശീയ തലസ്ഥാന പ്രദേശത്തെ റീട്ടെയ്ല്‍ ഷോപ്പുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അകത്തുനിന്നായിരിക്കണം വില്‍പ്പനയെന്നും ഏതെങ്കിലും വ്യവസ്ഥാ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ ഉത്തരവ് പ്രകാരം പൊതുതാത്പര്യം മുന്‍നിര്‍ത്തി ഡിസ്‌കൗണ്ട് അനുമതി പിന്‍വലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഫെബ്രുവരിയില്‍ മദ്യത്തിനു വിലക്കുറവു നല്‍കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിലക്കുറവു നല്‍കുന്നത് അനാരോഗ്യകരമായ വിപണി ഇടപെടല്‍ ആണെന്നും സര്‍ക്കാര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Latest Articles