തിരുവനന്തപുരം : ജില്ലയിൽ ഇന്ന് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 22 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഇതിൽ 14 പേർക്ക് യാതൊരു തരത്തിലുള്ള യാത്രപശ്ചാത്തലമില്ലാത്തത് ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ് . ഇത്തരത്തിൽ വിവിധ പ്രായത്തിലുള്ളവർക്കാണ് നഗരത്തിൽ രോഗം സ്ഥിരീകരിച്ചത് .
മണക്കാട് കൊഞ്ചിറവിള സ്വദേശിയായ 8 വയസുകാരിക്കും ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശിയായ 2 വയസുകാരനും യാത്രാപശ്ചാത്തലമില്ല. ഈ ഗണത്തിൽപെടുന്നവർ ഏറെയും പൂന്തുറയിലാണുള്ളത്. പൂന്തുറയില്‍ ഏഴുപേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ മണക്കാട്, പൂന്തുറ, എന്നീ സ്ഥലങ്ങൾ അതീവ ജാഗ്രത നിലനിൽക്കുകയാണ്.
ജില്ലയിൽ രോഗം ബാധിച്ചവരുടെ വിവരങ്ങൾ ചുവടെ .
- മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല.
- പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല.
- വഞ്ചിയൂര്‍ സ്വദേശി 62 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- മണക്കാട് സ്വദേശി 29 കാരന്‍. യാത്രാ പശ്ചാത്തലമില്ല.
- ചെമ്ബഴന്തി സ്വദേശിനി 29 കാരി. യാത്രാപശ്ചാത്തലമില്ല.
- കമലേശ്വരം സ്വദേശി 29 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- മണക്കാട് സ്വദേശിനി 22 കാരി. യാത്രാപശ്ചാത്തലമില്ല.
- ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്ബൂര്‍, കുളമുട്ടം സ്വദേശി 60 കാരന്‍.
- യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂര്‍ സ്വദേശി 29 കാരന്‍.
- ആറ്റുകാല്‍ ബണ്ട് റോഡ് സ്വദേശി 70 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- പൂന്തുറ സ്വദേശി 36 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- വള്ളക്കടവ് സ്വദേശി 65 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- പുല്ലുവിള സ്വദേശി 42 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 12 കാരന്‍. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- ഉച്ചക്കട കഞ്ഞിക്കുഴി സ്വദേശി 2 വയസ്. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
16., 17,18. കുവൈറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അമ്ബൂരി സ്വദേശി 47 കാരന്‍, ഇയാളുടെ ഒരുവയസുള്ള മകന്‍, ഏഴുവയസുള്ള മകള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
- മണക്കാട് പരുത്തിക്കുഴി സ്വദേശിനി 28 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- മുട്ടത്തറ അലുകാട് സ്വദേശി 39 കാരന്‍. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- പൂന്തുറ സ്വദേശി44 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- പൂന്തുറ സ്വദേശിനി 18 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- പൂന്തുറ സ്വദേശി 15 കാരന്‍. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- പൂന്തുറ സ്വദേശിനി 14 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- പൂന്തുറ സ്വദേശിനി 39 കാരി. സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
- പൂന്തുറ സ്വദേശി 13 കാരന്‍. യാത്രാപശ്ചാത്തലമില്ല.
- മണക്കാട് സ്വദേശി 51 കാരന്‍. യാത്രാപശ്ചാത്തലമില്ല.

