Wednesday, May 22, 2024
spot_img

കശ്മീരിൽ ഭീകരവേട്ട തുടരുന്നു; ആയുധങ്ങളുമായി മൂന്ന് ഭീകരരെ പിടികൂടി സൈന്യം ; കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയം

ദില്ലി: ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ പിടിയിൽ(Terrorists Arrested In Kashmir). അൽബദർ സംഘടനയിലെ അംഗങ്ങളാണ് പിടിയിലായ ഭീകരർ. കശ്മീരിലെ സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ കൂടുതൽ ഭീകരരുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

അതേസമയം ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി ജമ്മുപോലീസ് അറിയിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ മരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഇതേതുടർന്ന് മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടക്കുകയായിരുന്നു. അതിനിടെയാണ് മൂന്ന് ഭീകരരെ കൂടി സൈന്യം പിടികൂടിയത്.

Related Articles

Latest Articles