Thursday, January 8, 2026

കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞുവീണു; കണ്ണൂരിൽ മൂന്നുവയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് (Child Death) ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവാച്ചാലില്‍ ആണ് സംഭവം. പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് കുട്ടിയുടെ മേൽ വീഴുകയായിരുന്നു. സ്ലൈഡിങ് ഗേറ്റാണ് അപകടമുണ്ടാക്കിയത്.

അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രവാസിയായ കുട്ടിയുടെ പിതാവ് റിഷാദ് തിരിച്ചെത്തിയ ശേഷമാകും സംസ്കാരം നടക്കുക.

buy windows 10 education

Related Articles

Latest Articles