ദില്ലി: ഇന്ത്യയും (India) ഇസ്രയേലും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ 30 ആണ്ടുകള്‍ പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചത്.
“നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി ശക്തമായ ബന്ധമാണുള്ളത്,” പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം സുപ്രധാനമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ, ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു വരും. ഇന്ത്യ-ഇസ്രായേൽ സൗഹൃദം പരസ്പര സഹകരണത്തിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1950 സെപ്‌തംബര്‍ 17ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമായി ഇസ്രയേലിനെ അംഗീകരിച്ചെങ്കിലും പൂര്‍ണതോതിലെ നയതന്ത്ര ബന്ധം സാദ്ധ്യമായത് 1992 ജനുവരി 29നാണ്. വരുന്ന 30 വര്‍ഷത്തെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ 30ാം വാര്‍ഷികം മികച്ച അവസരമാണെന്ന് ഇസ്രയേല്‍ പ്രതിനിധി നവൊര്‍ ഗിലനും വ്യക്തമാക്കി.

