Saturday, May 18, 2024
spot_img

പശുവിനും കാളയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്; ഫാഷന്‌ അനിമല്‍ ലെതര്‍ വേണ്ടെന്ന് പ്രമുഖ ഡിസൈനര്‍മാര്‍

ഫാഷന്റെ പേരിലുള്ള ഉല്‍പ്പന്നങ്ങളില്‍ മൃഗങ്ങളുടെ ഉപോല്‍പ്പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാര്‍. ഫാഷന്റെ മുന്നേറ്റത്തിനൊപ്പം തന്നെ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കേണ്ടതുണ്ട്. ഇതിനായി ലെതര്‍ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് ഗൗരവ് ഗുപ്ത ,അനീത് അറോറ ഉള്‍പ്പെടെയുള്ള രാജ്യത്തെ 32 പ്രമുഖ ഡിസൈനര്‍മാര്‍ പ്രതിജ്ഞയെടുത്തത്. ലോക ഫാഷന്‍ ദിനത്തിലാണ് ഇവരുടെ തീരുമാനം.

‘ലെതര്‍ ഫ്രീ’ ഫാഷന്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. പകരം കോര്‍ക്ക്,മുന്തിരി,കൂണ്‍,പൈനാപ്പിള്‍ ഇലകള്‍,ഉപയോഗശൂന്യമായ പൂക്കള്‍ തുടങ്ങി നിരവധി അസംസ്‌കൃത വസ്തുക്കള്‍ പുതിയ ലെതര്‍ തയ്യാറാക്കാന്‍ ഉള്‍പ്പെടുത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പശുക്കള്‍ക്കും കാളകള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ ഫാഷന്‍ ഫാബ്രിക് അല്ലെന്ന് ഡിസൈനര്‍മാര്‍ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ടെന്ന് പെറ്റ ഇന്ത്യാ ക്താവ് പറഞ്ഞു.

ഡിസൈനര്‍മാരായ അനിത ദോഗ്രെയും പുര്‍വി ദോഷി,മസാബ ഗുപ്ത,അനീത് അറോറ,മോനിക,കരിഷ്മ തുടങ്ങിയ പ്രമുഖ ഡിസൈനര്‍മാര്‍ അനിമല്‍ ഫ്രീ ലെതറിനെയാണ് പിന്താങ്ങുന്നത്. പ്രകൃതിയെ നശിപ്പിക്കാത്ത വിധത്തിലുള്‌ല ഫാഷന്‍ സാധ്യമാക്കാന്‍ പുതിയ ഫാബ്രിക്കുകകള്‍ വികസിപ്പിക്കുകയാണ് വേണ്ടത്.വീഗന്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ പ്രചോദനം നല്‍കുമെന്നും ഡിസൈനര്‍മാര്‍ പ്രതിജ്ഞയെടുത്തു.

Related Articles

Latest Articles