Friday, May 17, 2024
spot_img

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.81കോടിയുടെ സ്വർണ്ണവുമായി മൂന്ന് യാത്രക്കാര്‍ പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മുന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കാസര്‍കോട്, മലപ്പുറം , മണ്ണാര്‍ക്കാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ അറസ്റ്റിലായി. 1.81 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.

കാസര്‍കോട് സ്വദേശിയില്‍ നിന്ന് പാന്‍കേക്ക് ഉപയോഗിക്കുന്ന ഇലക്‌ട്രിക് ഉപകരണത്തില്‍ നിന്നാണ് 1 കിലോയോളം സ്വര്‍ണ്ണം പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്ന് 1950 ഗ്രാം സ്വര്‍ണ്ണം മിക്സിയുടെ മോട്ടറില്‍ നിന്ന് പിടിച്ചെടുത്തു. മൂന്നു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.

Related Articles

Latest Articles