Saturday, June 8, 2024
spot_img

3207 ലിറ്ററോളം വിദേശ മദ്യം നശിപ്പിച്ച് പൊലീസ് ;പൊട്ടിച്ചിതറിയത് 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികൾ

ഹൈദരാബാദ് : ലോക്ഡൗൺ സമയത്ത് സംസ്ഥാനത്തേക്ക് അനധികൃതമായി കൊണ്ടുവന്ന വിദേശമദ്യം നശിപ്പിച്ച് ആന്ധ്രപ്രദേശ് പൊലീസ്. മൊത്തം 72 ലക്ഷം രൂപയുടെ വിദേശമദ്യമാണ് പൊലീസ് റോഡ്‌റോളർ കയറ്റി നശിപ്പിച്ചത്.3207 ലിറ്ററോളം മദ്യമാണ് നശിപ്പിച്ചത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍വെച്ചായിരുന്നു നടപടി. ഏകദേശം 14,000 ത്തോളം വിദേശമദ്യക്കുപ്പികള്‍ നിരത്തിവെച്ച്‌ അതിന് മുകളിലൂടെയാണ് റോഡ് റോളര്‍ കയറ്റിയിറക്കിയത്.

ലോക്ക്ഡൗണ്‍ സമയത്ത് ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയതാണ് ഇത്. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണ് ഇവ. അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് 312 കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്ന് കൃഷ്ണ പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ ബാബു പറഞ്ഞു.

Related Articles

Latest Articles