Saturday, May 18, 2024
spot_img

മഹാരാഷ്ട്രയിൽ ഗർബ നൃത്തം ചെയ്യുന്നതിനിടെ 35-കാരൻ കുഴഞ്ഞു വീണു മരിച്ചു; മകന്റെ മരണ വാർത്തയറിഞ്ഞതിനു പിന്നാലെ അച്ഛനും കുഴഞ്ഞു വീണു മരിച്ചു

മഹാരാഷ്‌ട്ര: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കാറുള്ള ഗർബ നൃത്ത പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. പാൽഘർ ജില്ലയിലാണ് സംഭവം.
35-കാരനായ മനീഷ് നരപ്പാജി സോണിഗ്രയാണ് മരിച്ചത്. വിരാറിലെ ഗ്ലോബൽ സിറ്റി കോംപ്ലക്സിൽ നടന്ന ഗർബാ പരിപാടിയിൽ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.അസ്വാഭാവിക മരണത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മനീഷിന്റെ മരണവാർത്തയറിഞ്ഞ അച്ഛൻ നരപ്പാജി സോണിഗ്രയ്ക്ക് പെട്ടെന്നു മകന്റെ വിയോഗം ഉൾക്കൊള്ളൻ കഴിഞ്ഞില്ലെന്നും തുടർന്ന് പിന്നാലെ കുഴഞ്ഞു വീണു മരിച്ചതായും പോലീസ് അറിയിച്ചു.

Related Articles

Latest Articles