പാലക്കാട്: അട്ടപ്പാടി അഗളിയിൽ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോൾ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.അഗളി സ്വദേശി വെങ്കിടേശിന്റെ മൃതദേഹമാണ് അഗളിയിൽ വ്യാപര സമുച്ചയത്തിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്.60 വയസ്സായിരുന്നു മരിച്ച വെങ്കിടേഷിന്.
ഇയാൾക്കു വീടുകയറി തുണികൾ വിൽക്കുന്ന ജോലിയായിരുന്നു.
പഞ്ചായത്തിൻ്റെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്.ഉടനെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഗളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

