വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ 350തോളം വെടിയുണ്ടയുടെ വ്യാജ കെയ്സുകള്‍ കണ്ടെടുത്തു. വെടിയുണ്ടയുടെ കെയ്സുകള്‍ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട് എസ്.എ.പി ക്യാമ്പിലെ പോഡിയത്തില്‍ സ്ഥാപിച്ച എംബ്ലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന് സംഭവത്തെ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് സിഎജി റിപ്പോർട്ടിലുള്ളത്.

