Sunday, May 19, 2024
spot_img

രാഹുലിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 353 കോടി !

കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ ഡിസ്റ്റിലറി ഗ്രൂപ്പിൽ നിന്ന് കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ഒടുവിൽ, ആദായ നികുതി വകുപ്പ് എണ്ണിത്തീർത്തിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം 353 കോടി രൂപയാണ് എണ്ണിത്തീർത്തിരിക്കുന്നത്. അതേസമയം, ധീരജ് സാഹുവിന്റെ പണത്തിന്റെ ഉറവിടം ചർച്ചയാകുന്നതിടെ അദ്ദേഹത്തിന്റെ പഴയൊരു ട്വീറ്റും ഇപ്പോൾ വൈറലാവുന്നുണ്ട്. കോണ്‍ഗ്രസ് എംപി ധീരജ് സാഹു 2022ൽ നോട്ടുനിരോധനത്തിന് പിന്നാലെ, എക്സിൽ പങ്കുവെച്ച പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുന്നത്, BJP IT സെല്‍ തലവന്‍ അമിത് മാളവ്യയാണ്. രാജ്യസ്നേഹമുള്ള ഒരു മാന്യനായാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. ധീരജ് സാഹു പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്… നോട്ടുകൾ അസാധുവാക്കിയതിന് ശേഷവും, രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു. എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം ആളുകളിൽ കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് കോൺഗ്രസിന് മാത്രമാണ് എന്നായിരുന്നു ധീരജ് സാഹുവിന്റെ പോസ്റ്റ്. എംപിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട്, അഴിമതി കി ദുകാന്‍ എന്ന ഹാഷ്ടാഗോടെ, ധീരജ് സാഹുവിന് നല്ല നര്‍മ്മബോധം ഉണ്ട് എന്നാണ് അമിത് മാളവ്യയുടെ പരിഹാസം.

അതേസമയം, സംഭവം വലിയ ചർച്ചയായതിന് പിന്നാലെ കോൺഗ്രസ് എംപി ധീരജ് സാഹുവിനെ തള്ളി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ധീരജ് സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ആദായനികുതി അധികാരികൾ എങ്ങനെ വൻതോതിൽ പണം കണ്ടെത്തിയെന്ന് സാഹുവിന് മാത്രമേ വിശദീകരിക്കാൻ കഴിയൂവെന്ന് ജയറാം രമേശ് വ്യക്തമാക്കി. അതേസമയം, ഒഡീഷയിലും ജാർഖണ്ഡിലുമായി ധീരജ് സാഹുവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ്, പണം കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും, ഇതു സംബന്ധിച്ച് കോൺഗ്രസ് എംപിയോ, കമ്പനിയോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. കൂടാതെ, എംപി ഒളിവിലാണെന്ന റിപ്പോർട്ടുമുണ്ട്. പിടികൂടിയ പണത്തിന് രേഖകളില്ലെന്നാണ് ആദായനികുതി വകുപ്പിൻ്റെ അനുമാനം. ഒറ്റ ഓപ്പറേഷനിൽ നിന്നും കണ്ടെടുക്കുന്ന ഏറ്റവും വലിയ കള്ളപ്പണത്തുകയാണ് ഇതെന്ന് അധികൃതർ പറയുന്നു. 176 ചാക്കുകൾ നിറയെ പണമായിരുന്നു. നോട്ടുകൾ എണ്ണുന്നതിനായി 40 യന്ത്രങ്ങളാണ് അധികൃതർ കൊണ്ടുവന്നത്. ആദായ നികുതി വകുപ്പിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നുമായി 80 പേരടങ്ങുന്ന സംഘത്തെ കള്ളപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി ആദ്യം നിയോഗിച്ചു. ചാക്കിൽ നിറച്ച പണത്തിന് പുറമേ പത്തോളം അലമാരകളിലായി നിറച്ച നോട്ടുകെട്ടുകളും, കണ്ടെടുത്തതോടെ 200 ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം കൂടി, പണം തിട്ടപ്പെടുത്താൻ ചേരുകയായിരുന്നു.

Related Articles

Latest Articles