Sunday, January 4, 2026

വാഹനാപകടം ; ഉത്തർപ്രദേശിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിൽ ട്രക്ക് ഇടിച്ച് നാല് മരണം

ലക്‌നൗ : റോഡരികിൽ ഒതുക്കിനിർത്തിയിരുന്ന ബസ്സിൽ ട്രക്കിടിച്ച് നാല് പേര് മരിച്ചു . കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസിലാണ് ട്രക്ക് ഇടിച്ചത് . നിരവധി പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം.

നേപ്പാളി കുടിയേറ്റ തൊഴിലാളികളുമായി ഗോവയിലേക്ക് പോവുകയായിരുന്നു ബസ്. യാത്രയ്‌ക്കിടയിൽ ബസിന്റെ ടയർ പഞ്ചറായതിനാൽ ഡ്രൈവർ റോഡരികിൽ വാഹനം നിർത്തിയിരുന്നു. തുടർന്ന് ടയർ മാറ്റുന്നതിനിടയിലാണ് അപകടം .തൊഴിലാളികൾ സഞ്ചരിച്ച ഡബിൾ ഡെക്കർ ബസിന്റെ പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു

അപകടത്തിൽ പരിക്കേറ്റവരെ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിൽ ആറുപേരെ ലഖ്നൗ ട്രോമ സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു . കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.

Related Articles

Latest Articles