Friday, October 30, 2026

കളിച്ചത് 4 മത്സരങ്ങൾ! ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ

കേപ്ടൗൺ : ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ. 2019 മുതൽ‌ 2023 വരെയുള്ള നാല് വർഷം ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിന്റെ ഭാഗമായ താരം ആകെ 4 മത്സരങ്ങൾ മാത്രമാണ് ടെസ്റ്റ് കുപ്പായം അണിഞ്ഞതെന്നതാണ് കൗതുകപരമായ വസ്തുത. ഇന്ത്യയ്ക്കെതിരെയാണ് താരം ടെസ്റ്റിൽ അരങ്ങേറിയത്. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെ ഒരു മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരത്തിലും ക്ലാസൻ ടെസ്റ്റ് മത്സരത്തിനിറങ്ങി.

32കാരനായ താരം 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 5347 റൺസാണ് അടിച്ചെടുത്തത്. . ഇതിൽ 12 സെഞ്ചറികളും ഉൾപ്പെട്ടിട്ടുണ്ട്. 292 ആണ് ഉയർന്ന സ്കോർ. ടെസ്റ്റ് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഫോർമാറ്റ് ആണെന്നും വിരമിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചാണ് സ്വീകരിച്ചതെന്നും ക്ലാസൻ പറഞ്ഞു. അതേസമയം ക്ലാസന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പരിമിത ഓവർ ക്രിക്കറ്റിൽ താരം തുടരുമെന്നും സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Related Articles

Latest Articles