വടശ്ശേരിക്കര ബംഗ്ലാ കടവ് സർക്കാർ സ്‌കൂളിലെ വാർഷികത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ കടന്നൽ കൂടിളകി. കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പടെ 40പേർക്ക് കടന്നലിന്റെ കുത്തേറ്റു. ബംഗ്ലാ കടവ് പാലത്തിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സമീപത്തെ മരത്തിലെ കടന്നൽകൂട് ഇളകിയത്.
പിന്നീട് കടന്നലുകൾ ആൾക്കാർക്ക് നേരെ അടുക്കുകയായിരുന്നു. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

