Sunday, June 16, 2024
spot_img

വിവാഹം മുടക്കാൻ യുവതിയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; മുൻ കാമുകൻ അറസ്റ്റിൽ

മലയിൻകീഴ് : വിവാഹം മുടക്കുന്നതിനായി യുവതിയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ യുവതിയുടെ മുൻ കാമുകൻ പോലീസ് പിടിയിലായി. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിനെ (22) യാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുമായി വിജിൻ നാല് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും പ്രണയബന്ധത്തിൽ നിന്ന് പിരിയുകയും പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.ഇതോടെ ഈ വിവാഹം മുടക്കാനായി പ്രണയിച്ചിരുന്ന കാലത്ത് പകർത്തിയ യുവതിയുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്തു വിജിൻ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇത് കൂടാതെ യുവതി വിവാഹം കഴിക്കാൻ പോകുന്ന യുവാവിന്റെ വീട്ടിലെത്തിയ പ്രതി മൊബൈൽ ഫോണിലുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളെ കാണിക്കുകയും ചെയ്തു.

പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് ഉടൻ കൈമാറും എന്ന് പോലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles