Wednesday, September 30, 2026

45 ദിവസത്തെ കാത്തിരിപ്പിന് വിട. ഗ്രാമീണ മേഖലയിലും ഇനി 25 ദിവസത്തില്‍ ഒരിക്കല്‍ പാചകവാതകം ബുക്ക് ചെയ്യാം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ഗാര്‍ഹിക എല്‍.പി.ജി (LPG) റീഫില്‍ ബുക്കിംഗ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക ഇളവ് പ്രഖ്യാപിച്ചു. ഇനിമുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും ഇനി 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

നേരത്തെ നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള. എല്‍പിജി വിതരണത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനുമായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബാക്ക്ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതോടെ ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് നേരത്തെയുണ്ടായിരുന്ന 45 ദിവസത്തെ കാത്തിരിപ്പ് ഒഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles