ദില്ലി:കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,844 വിദേശികൾക്ക് ഇന്ത്യൻ പൗരത്വം (Indian citizenship) നൽകിയതായി കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2017ല്‍ 817, 2018ല്‍ 628, 2019ല്‍ 987, 2020ല്‍ 639, 2021ല്‍ 1773 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ച വിദേശികളുടെ കണക്കുകള്‍.
പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) ചട്ടങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലെങ്കിലും 2018 മുതൽ ഇന്ത്യൻ പൗരത്വം അനുവദിച്ചവരിൽ ഭൂരിഭാഗവും പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളും ക്രിസ്ത്യൻ വിശ്വാസികളും, ഹിന്ദു, സിഖ്, ജൈന വിഭാഗക്കാരുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
നേരത്തെ സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ മതങ്ങളിൽ നിന്നുള്ള 8,244 പേർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചു, അതിൽ 3,117 പേർക്ക് 2021 ഡിസംബർ വരെ പൗരത്വം അനുവദിച്ചത്.

