Wednesday, December 31, 2025

പറവൂരിൽ ക്ലാസ് വിദ്യാര്‍ഥികൾ പുഴയിൽവീണ് മരിച്ചു; കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി : പറവൂര്‍ തട്ടുകടവ് പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികൾ മുങ്ങി മരിച്ചു. പത്ത് വയസ്സുകാരി ശ്രീവേദ,13 വയസുകാരൻ അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. കാണാതായ ഒരു കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

അവധിക്കാലത്ത് ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയ്ക്കരിലേക്ക് പോവുകയായിരുന്നു. വൈകിയിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി 7.45- ഓടെ നാലാം ക്ലാസ് വിദ്യാരതിനിയുടെ മൃതദേഹം കണ്ടെത്തിയത്.

കാണാതായ കുട്ടികൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles