Saturday, September 19, 2026

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചുകോടി വീതം; എംപി ഫണ്ട് പുനഃസ്ഥാപിച്ച് കേന്ദ്രമന്ത്രിസഭായോഗം

ദില്ലി: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനമായി.

2025-26 സാമ്പത്തികവര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ രണ്ടു കോടി രൂപ അനുവദിക്കും. ഒറ്റ തവണയായി മുഴുവന്‍ തുകയും നല്‍കും.

2022-23 മുതല്‍ 2025-26 വരെ ഓരോ വര്‍ഷവും അഞ്ചു കോടി രൂപ വീതം അനുവദിക്കും. രണ്ട് തവണകളായി ഈ തുക മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം 5 കോടി രൂപ വീതം എംപി ഫണ്ട് ആയി നല്‍കി വന്നിരുന്നത് കോവിഡ് പ്രതിന്ധിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്.

അതേസമയം 2019ല്‍ പുതിയ ലോക്‌സഭ നിലവില്‍ വന്നിട്ട് ആദ്യ വര്‍ഷമായ 2019-20ല്‍ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തില്‍ പണം നല്‍കിയിട്ടില്ല.

Related Articles

Latest Articles