Saturday, September 19, 2026

നടന്‍ ടോഷ് ക്രിസ്റ്റിയും നടി ചന്ദ്ര ലക്ഷ്മണും വിവാഹിതരായി: ചിത്രങ്ങൾ കാണാം

കൊച്ചി: മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയരായ നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും വിവാഹിതയായി. സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സ്വന്തം സുജാത എന്ന പരമ്പരയില്‍ കേന്ദ്ര നായകനും നായികയുമായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും. സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം തങ്ങളുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ചതാണെന്നു നടി മുന്‍പ് വ്യക്തമാക്കിയിരുന്നു.

ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അഭിനയിച്ചത്. ഇരുവരുടേതും ഏറെ സ്വീകാര്യത ലഭിച്ച കഥാപാത്രങ്ങളായിരുന്നു. പരമ്പരയിലെ പോലെ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കള്‍. വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും.

മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്‍മണ്‍ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലൻസെന്ന ചിത്രത്തിലൂടെ മലയാളത്തിലും ആദ്യമായി അഭിനയിച്ചു. ക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചന്ദ്ര ലക്ഷ്‍മണ്‍ ചെയ്‍തിട്ടുണ്ട്. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

Related Articles

Latest Articles