Wednesday, May 15, 2024
spot_img

കാട്ടാനഭീതി വിട്ടുമാറാതെ ഇടുക്കി;രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 5 പേർ;ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികൾ

ഇടുക്കി:ജില്ലയിൽ കാട്ടാനഭീതി വിട്ടുമാറാതെ ജനങ്ങൾ.ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു.മുട്ടക്കൊമ്പൻ,ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, എന്നീ കാട്ടാനകൾ പ്രദേശത്ത് ഭീതി പരത്തുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേരാണ്.

കഴിഞ്ഞ ദിവസമാണ് ശാന്തൻപാറയിലെ വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 20 വർഷത്തിനിടെ ദേവികുളം റേഞ്ചിന് കിഴിൽ 44 പേരാണ് കൊല്ലപ്പെട്ടത്. 9 കോടി രൂപയാണ് വന്യജീവി ആക്രമണം തടയാൻ 10 വർഷത്തിനിടെ ഇടുക്കിയിൽ ചെലവിട്ടത്. ഇതുമാത്രമല്ല കാട്ടാന ആക്രമണത്തിൽ ഏക്കറുകണക്കിന് കൃഷി നാശവും സംഭവിച്ചു. അടിയന്ത ഇടപെടൽ തേടി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

Related Articles

Latest Articles