Friday, November 6, 2026

വീണുകിട്ടിയ 4000 ദിർഹവുമായി 5 വയസ്സുകാരൻ പോലീസ് സ്റ്റേഷനിലേക്ക് ; കുട്ടിയുടെ സത്യസന്ധതയെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: വീണുകിട്ടിയ 4,000 ദിർഹം അതിന്റെ യഥാർത്ഥ ഉടമക്ക് തിരിച്ചു നൽകി മാതൃകയായി അഞ്ചുവയസുകാരൻ . പണം തിരിച്ചു നൽകി മാതൃകയായ ബാലനെ അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ ആദരിച്ചു .പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്ന് കണ്ടെത്തിയ 4,000 ദിർഹം ഫിലിപ്പീൻസ് കുടുംബത്തിലെ നൈജൽ നേർസാണ് പൊലീസിന് കൈമാറിയത്.

കുട്ടികൾക്കിടയിൽ ഉണ്ടാകേണ്ട ഇത്തരം ദയയും സത്യസന്ധതയുമായ പ്രവർത്തികൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നാണ് ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അറിയിച്ചത് . നൈജലിന് അഭിനന്ദന സർട്ടിഫിക്കറ്റ് പൊലീസ് കൈമാറി. സമൂഹത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളും പോലീസും തമ്മിലുള്ള സഹായ സഹകരണത്തിന്റെ പ്രാധാന്യം എന്തെന്ന് അദ്ദേഹം ഉയർത്തി കാണിച്ചു .

Related Articles

Latest Articles