Thursday, May 16, 2024
spot_img

ബലാല്‍സംഗ കേസിലെ പ്രതിയായ അഡ്വ. മുജീബ് റഹ്മാന്‍ മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ച് കേസ്.സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കഥകള്‍ക്കപ്പുറം എന്ന പരിപാടിയുടെ മാര്‍ച്ച് 26 ലെ 88-മത് എപ്പിസോഡില്‍ ഗുജറാത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരണമടഞ്ഞ പ്രാണേഷ് പിള്ളയുടെ പിതാവിനെ പറ്റിയുള്ള പരിപാടിയിലാണ് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചരണം നടത്തിയത്.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു വേണ്ടിയുണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലായിരുന്നു ഈ സംഭവം എന്ന് മുജീബ് പറയുന്നുണ്ട്.
യാതൊരു ഗവേഷണവും നടത്താതെ തെറ്റായ വിവരങ്ങള്‍ ചേര്‍ത്താണ് പരിപാടി അവതരിപ്പിച്ചത്. പ്രാണേഷ് കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ എന്ന രീതിയിലാണ് പരിപാടിയുടെ തിരക്കഥ.

Previous article
Next article

Related Articles

Latest Articles