Thursday, January 8, 2026

കന്യാസ്ത്രീമഠത്തിലെ ദുരൂഹമരണം…അന്വേഷണം കൃത്യം തിരക്കഥ പോലെ…നേരറിയാൻ തച്ചങ്കരി ഇടപെടുന്നു…
കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ പി ജോണിന്റെ ദുരൂഹ മരണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി യോഗേഷ് അഗര്‍വാള്‍ നല്‍കിയ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് അദ്ദേഹം മടക്കി. വിഷയത്തില്‍ അതൃപ്തിയും രേഖപ്പെടുത്തിയതായാണ് സൂചന. ഉന്നത ബന്ധങ്ങളുടെ ഇടപെടല്‍ ക്രൈബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തെയും ബാധിച്ചതായാണ് വിലയിരുത്തല്‍. ലോക്കല്‍ പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങളില്‍ അടക്കം ഉണ്ടായ വീഴ്ചകളും ദുരൂഹത ഉയര്‍ത്തുന്നസാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന നിലപാടില്‍ എഡിജിപി എത്തിയത്.

Related Articles

Latest Articles