Tuesday, June 18, 2024
spot_img

ഗുളിക രൂപത്തിലാക്കി ഹെറോയിൻ കടത്താൻ ശ്രമം; ഉഗാണ്ട സ്വദേശി പിടിയിൽ; 38 ഗുളികകൾ കണ്ടെടുത്തത് അടിവയറ്റിൽ നിന്ന്

ദില്ലി: ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 6.9 കോടി രൂപയുടെ ഹെറോയിനുമായി ഉഗാണ്ട സ്വദേശി പിടിയിൽ. ദില്ലിയിലാണ് സംഭവം. 998 ഗ്രാം ഹെറോയിൻ (Heroine Seized In Delhi) ഗുളിക രൂപത്തിലാക്കി കടത്താനുളള ശ്രമത്തിനിടെയാണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വച്ച് ഇയാൾ പിടിയിലായത്.
91 ഗുളികകളും കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. 53 ഗുളികകൾ ബാഗിനുളളിലായിരുന്നു. 38 ഗുളികകൾ ആർഎംഎൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അടിവയറ്റിൽ ഒളിപ്പിച്ചതായി മനസിലാകുകയായിരുന്നു.

വിമാനത്താവളത്തിൽ ബാഗ് പരിശോധിച്ചപ്പോഴാണ് കറുത്ത നിറത്തിലുളള ഹാൻഡ് ബാഗിൽ ഗുളികകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുളികകൾ വിഴുങ്ങിയതായി ഇയാൾ വെളിപ്പെടുത്തിയത്. തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിവയറിന്റെ എക്‌സ്‌റേ പരിശോധനയിൽ ഗുളികകളുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. അതേസമയം ഇയാൾ എത്യോപ്യ വഴിയാണ് ദില്ലി വിമാനത്താവളത്തിൽ എത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.

Related Articles

Latest Articles