Saturday, May 4, 2024
spot_img

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; മൂന്ന് വർഷങ്ങൾക്ക് ശേഷം ചടങ്ങിൽ മുഖ്യാതിഥിയായി രാഷ്ട്രപതി; ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം കൈമാറുന്നത് ദ്രൗപദി മുർമു

ദില്ലി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തിന് ശേഷമാണ് ചടങ്ങിൽ രാഷ്‌ട്രപതി മുഖ്യാതിഥി ആയെത്തുന്നത്. ചടങ്ങിൽ രാജ്യത്തെ ചലച്ചിത്ര മേഖലയ്‌ക്കുള്ള പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാര സമർപ്പണവും നടക്കും. ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ ബൃഹത്തായ സംഭാവനകൾക്ക് മുതിർന്ന നടി ആശാ പരേഖിനാണ് പുരസ്‌കാരം. രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം കൈമാറും. വൈകിട്ട് 5-ന് വിജ്ഞാൻ ഭവനിലാണ് പുരസ്‌കാര വിതരണം നടക്കുന്നത്.

എട്ട് പുരസ്‌കാരങ്ങളാണ് മലയാളത്തിന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് മറ്റ് പുരസ്‌കാരങ്ങൾ.

മികച്ച മലയാള സിനിമയായി സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തിരഞ്ഞെടുത്തപ്പോൾ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ‘വാങ്ക്’ നേടി. 2022ല -ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം തമിഴ് ചിത്രമായ സൂരറൈ പൊട്രുവിനാണ്. ഹിന്ദു ചിത്രമായ തൻഹാജി: ദി അൺസങ്ങ് വാരിയർ എന്ന ചിത്രമാണ് മികച്ച ജനപ്രിയ ചിത്രം. അജയ് ദേവ്ഗണിനും സൂര്യയ്‌ക്കുമാണ് മികച്ച നടനുള്ള അവാർഡ് ലഭിക്കുക. സൂരറൈ പോട്രുവിലെ അഭിനയത്തിന് അപർണ ബാലമുരളിക്കാണ് മികച്ച നടിക്കുള്ള അവാർഡ്.

Related Articles

Latest Articles