Wednesday, September 23, 2026

എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; നെഹ്റു കുടുംബത്തിൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്ക്, ദിഗ്‌വിജയ് സിംഗ് പിന്മാറി

ദില്ലി: എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്ക്. ഇതോടെ ദിഗ്‌വിജയ് സിംഗ് പിന്മാറി. ഖാർഗെയും ദിഗ്‌വിജയ് സിംഗും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അദ്ദേഹം പിന്മാറുമെങ്കിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിലായിരിക്കും മത്സരം നടക്കുന്നത്.
ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൂടാതെ കൂടുതൽ നേതാക്കൾ ഇവിടെ എത്തുമെന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും തിരക്കിട്ട ചർച്ചകൾ ഇന്നും ഡൽഹിയിൽ നടക്കുകയാണ്. വൈകീട്ട് മൂന്ന് മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്.ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്.

Related Articles

Latest Articles