Saturday, October 31, 2026

അഞ്ചു ദിവസത്തേയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ 70 ബന്ദികളെ മോചിപ്പിക്കാം; പുതിയ അടവുമായി വടക്കുകിഴക്കൻ ഗാസയുടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

ഗാസ: അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 70 ബന്ദികളെ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി ഹമാസ്. ഹമാസിന് എതിരെയുള്ള സമ്പൂർണ വെടി നിർത്തലിനും മാനുഷിക സഹായം അനുവദിക്കുന്നതും ഉടമ്പടിയിൽ ഉൾപ്പെടുത്തണമെന്നാണ് ഹമാസ് വക്താക്കൾ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഹമാസ് ഭീകരൻ അബു ഉബൈദ ഖത്തറി മധ്യസ്ഥരോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹമാസിന്റെ ടെല​ഗ്രം ചാനലിൽ നിന്നും പുറത്ത് വന്ന ഓഡീയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

വെടിനിർത്തലിനൊപ്പം ഗാസ മുനമ്പിൽ മാനുഷിക സഹായങ്ങൾ ലഭ്യമാക്കണം. ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും മരുന്നുകളും മേഖലയിൽ എത്തിക്കാൻ തയ്യാറാകണം. ഇസ്രായേൽ സേന പലസ്തീനികളെ ബന്ദികളാക്കിയിരിക്കുന്നു എന്ന് ആരോപിക്കുന്ന ശബ്ദസന്ദേശത്തിൽ, ഇത്തരത്തിൽ പിടിച്ചു വെച്ചിരിക്കുന്ന 200 പലസ്തീനികളെ വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഹമാസിന്റെ ഉപാധികളോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

അതേസമയം, ഹമാസിന് ഗാസയുടെ നിയന്ത്രണം പൂർണമായും നഷ്ടമായതായി ഇസ്രായേൽ അറിയിച്ചു. വടക്കു കിഴക്കൻ ഗാസ പൂർണമായും ഇസ്രായേൽ സേന പിടിച്ചെടുത്തു. അവശേഷിക്കുന്ന ഭീകരർ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഹമാസിന്റെ നിരവധി ഉന്നത നേതാക്കളെ വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles