Saturday, September 19, 2026

74-ാം മത് ദേശീയ സീനിയര്‍ നീന്തല്‍ മത്സരം; കേരള വനിതകള്‍ വാട്ടര്‍പ്പോളോ ചാമ്പ്യൻമാർ

കൊച്ചി: 74-ാം മത് ദേശീയ സീനിയര്‍ നീന്തല്‍ മത്സരത്തിലേ വനിതാ വിഭാഗം വാട്ടര്‍പ്പോളോയില്‍ കേരളത്തിന്‌ സ്വര്‍ണം.

ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ പോലീസിനെ 16-10ന് പരാജയപ്പെടുത്തിയാണ് കേരളം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം കേരളത്തിന് മൂന്നാം സ്ഥാനത്തായിരുന്നു.
ബംഗളൂരുവില്‍ വച്ചാണ് ദേശീയ മത്സരങ്ങൾ നടക്കുന്നത്.

മുൻപ് നടന്ന പുരുഷ വിഭാഗം വാട്ടര്‍പ്പോളോയില്‍ കേരളം ഗ്രൂപ്പ്‌ വിജയത്തിന്റെ അടിസ്ഥാനത്തില്‍ വെങ്കല മെഡല്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യന്‍ റെയില്‍വേസ് സ്വര്‍ണവും ഇന്ത്യന്‍ പോലീസ് വെള്ളിയും കരസ്ഥമാക്കി. ദേശീയ മത്സരം ഇന്ന് സമാപിക്കും.

Related Articles

Latest Articles