ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ (Rajinikanth) തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
എംആർഐ സ്കാനിങ്ങിൽ രക്തകുഴലുകൾക്കു നേരിയ പ്രശനം കണ്ടതോടെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില ഭദ്രമാണെന്നും രക്ത സമ്മർദ്ദം ചെറിയ തോതിൽ കൂടിയതാണ് പ്രശ്ങ്ങൾക്കു കാരണമെന്നാണു പുറത്തു വരുന്ന സൂചന.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനമായിരുന്നു കാരണം. അതേസമയം രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി നവംബര്‍ നാലിനാണ് തിയേറ്ററുകളിലെത്തും. രജനിയുടെ 168ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രജനിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും നായികയായി നയന്‍താരയും വേഷമിടുന്നു. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍ താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

