Monday, May 13, 2024
spot_img

81 പന്തുകൾ ! ആദ്യ ബൗണ്ടറി ആഘോഷമാക്കി വിരാട് കോഹ്ലി; ചിരിയടക്കാനാകാതെ കമന്റേറ്റർ

ഡൊമീനിക്ക : വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ ബാറ്റിങ്ങിൽ തന്റെ ആദ്യ ബൗണ്ടറി നേടാൻ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിക്ക് വേണ്ടി വന്നത് 81 പന്തുകൾ. നേരിട്ട 81–ാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ചതോടെ സെഞ്ചുറി തികച്ച പോലെ കൈകൾ ഉയർത്തി കോഹ്ലി ആഘോഷിക്കുകയും ചെയ്തു. ഇതു കണ്ടത്തോടെ കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ഇയാൻ ബിഷപ്പിനു പോലും ചിരിപൊട്ടി. എന്തായാലും താരത്തിന്റെ ആഘോഷങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപമായി പ്രചരിക്കുകയാണ്.

രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാം ദിനം 113 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 312 എന്ന നിലയിലാണ് ഇന്ത്യ. നിലവിൽ ഇന്ത്യയ്ക്ക് ഇപ്പോൾ 162 റൺസ് ലീ‍ഡുണ്ട്. ആർ.അശ്വിന്റെ 5 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 150 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ, വിക്കറ്റ് നഷ്ടപ്പെടാതെ 80 റ‍ൺസ് എന്ന സ്കോറിലാണ് രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്.

96 പന്തുകൾ നേരിട്ട വിരാട് കോലി 36 റൺസെടുത്തു പുറത്താകാതെ നിൽക്കുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന യുവതാരം യശസ്വി ജയ്സ്വാൾ സെഞ്ചറിയുമായി ക്രീസിലുണ്ട്. 350 പന്തുകളിൽ നിന്ന് 143 റൺസാണ് ജയ്സ്വാൾ നേടിയത്. ക്യാപ്റ്റൻ രോഹിത് ശര്‍മ സെഞ്ചുറി നേടി പുറത്തായി. 221 പന്തിൽ 103 റൺസാണു താരം നേടിയത്. ഏറെ പ്രതീക്ഷയുമായി ഇറങ്ങിയ ശുഭ്മൻ ഗിൽ 6 റൺസുമായി പുറത്തായി.

Related Articles

Latest Articles