ദില്ലി: കിടപ്പുരോഗിയായ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ മുപ്പത് വയസ്സുകാരൻ പിടിയിൽ . ദില്ലിയിലെ തിലക് നഗറിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തത്. വീട്ടുകാര്‍ പരാതി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
65 വയസ്സുള്ള മകളോടൊപ്പമായിരുന്നു കിടപ്പുരോഗിയായ സ്ത്രീ കഴിഞ്ഞിരുന്നത്. ഉച്ചയോടെ മകള്‍ പുറത്തേക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തി വൃദ്ധയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മയെ ആണ് മകള്‍ തിരിച്ചുവന്നപ്പോള്‍ കണ്ടത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളുമടക്കം മോഷണം പോയതായും കുടുംബം ആരോപിക്കുന്നുണ്ട്.

