Sunday, May 5, 2024
spot_img

യുവതിയുടെ ശരീരത്തിൽ നിന്നും കണ്ടത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന് ; ലഹരിമരുന്ന് ഒളിപ്പിച്ചത് യോനിയിലും മലദ്വാരത്തിലും; ലഹരി മാഫിയയുടെ തന്ത്രങ്ങൾ കണ്ട് ഞെട്ടി അന്വേഷണ സംഘം

ജയ്പൂർ: ജയ്പൂർ വിമാനത്താവളത്തിൽ വൻ (Drug Smuggling) ലഹരി വേട്ട. ആറുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതി പിടിയില്‍. 862 ഗ്രാം ഹെറോയിൻ അടങ്ങിയ 88 ക്യാപ്‌സ്യൂളുകളാണ് സുഡാൻ സ്വദേശിനിയായ യുവതിയില്‍ നിന്നും പിടിച്ചെടുത്തത്. കുറേയേറെ ​ഗുളികകൾ ഇവർ യോനിയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു.

സംശയം തോന്നിയ യുവതിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് ശരീരത്തും വയറ്റിലുമായി ഒളിപ്പിച്ച മയക്കുമരുന്ന് അടങ്ങിയ ഗുളികകള്‍ കണ്ടെത്തിയത്. ആഫ്രിക്കൻ യുവതിയിൽ നിന്ന് എല്ലാ ഗുളികകളും വേർതിരിച്ചെടുക്കാൻ ഡോക്ടർമാർക്ക് 12 ദിവസമെടുത്തു. അവർ ചില ഗുളികകൾ വിഴുങ്ങിയപ്പോൾ മറ്റുള്ളവ മലദ്വാരത്തിലും യോനിക്കും മലദ്വാരത്തിനും ഇടക്കുള്ള പെരിനിയത്തിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന് വൃത്തങ്ങൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Articles

Latest Articles