Saturday, May 18, 2024
spot_img

ലഹരി വേട്ട; നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനിയില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎ, എല്‍. എസ്.ഡി സ്റ്റാമ്പ്, ഹാഷീഷ് ഓയില്‍ എന്നിവയുമായി യുവാവ് പിടിയില്‍. കണ്ണങ്കര കിഴക്കേ നേരത്ത് കിരണിനെയാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ഇയ്യാളില്‍ നിന്നും 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.

രഹസ്യവിവരത്തെത്തുടര്‍ന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസൻ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ച് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

Related Articles

Latest Articles