Friday, April 26, 2024
spot_img

സംസ്ഥാന വനിതാരത്ന പുരസ്‌കാരം 2021; വൈക്കം വിജയലക്ഷ്മിക്കും, ഡോ.സുനിതകൃഷ്ണനും, ശാന്താ ജോസിനും പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന വനിതാരത്ന പുരസ്‌കാരം 2021 (Vanitha Ratnam Award In Kerala) പ്രഖ്യാപിച്ചു. വൈക്കം വിജയലക്ഷ്മിക്കും, ഡോ.സുനിതകൃഷ്ണനും, ശാന്താ ജോസിനും, ഡോ.യു.പി.വി.സുധയ്ക്കും അംഗീകാരം. ആരോഗ്യ വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് 2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വനിതാദിനമായ മാർച്ച് എട്ടിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്‌ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവർക്കാണ്.

Related Articles

Latest Articles