Friday, April 19, 2024
spot_img

സേനയിലേക്കുള്ള തിരഞ്ഞെടുപ്പ് ‘അഗ്നിപഥ്’ പദ്ധതിയിലൂടെ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും

ദില്ലി: ഭാരതീയ സായുധ സേനകളിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥ്-നെക്കുറിച്ചു തിരുവനന്തപുരത്തു ഇന്ന് (15 ജൂൺ ന്) നടത്തിയ പത്ര സമ്മേളനത്തിൽ ഭാരതീയ വായു സേനയിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ ആയ എയർമാർഷൽ ബി സാജു വിശദീകരിച്ചു. യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ജൂൺ 14 ന് അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതിക്ക് ‘അഗ്നിപഥ്’ എന്നാണ് പേരിട്ടിരിക്കുന്നത്, ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ ‘അഗ്നിവീർ’ എന്ന പേരിൽ അറിയപ്പെടും. രാജ്യസ്‌നേഹമുള്ളവരും പ്രചോദിതരുമായ യുവാക്കൾക്ക് നാല് വർഷത്തേക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അഗ്നിപഥ് പദ്ധതിയിലൂടെ സാധിക്കും.

സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമകാലിക സാങ്കേതിക പ്രവണതകളുമായി കൂടുതൽ ഇണങ്ങിച്ചേരുന്ന, യൂണിഫോം ധരിക്കാൻ താൽപ്പര്യമുള്ള യുവ പ്രതിഭകൾക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക്‌ ശേഷം തിരികെ പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യൻ സായുധ സേനയുടെ ശരാശരി പ്രായം ഏകദേശം 4-5 വർഷം കുറയുമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. മതിയായ അച്ചടക്കവും, വൈദഗ്ധ്യവും മറ്റ് മേഖലകളിൽ സംഭാവന നൽകാൻ കഴിവുള്ളവരുമായ യുവാക്കളെ തിരികെ നൽകുന്നതിലൂടെ രാജ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കും. ബാഹ്യ ഭീഷണികൾ, ആഭ്യന്തര ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ നേരിടാൻ ദേശസ്‌നേഹം, ടീം വർക്ക്, ശാരീരിക ക്ഷമത, രാജ്യത്തോടുള്ള വിശ്വസ്തത എന്നീ ഗുണങ്ങളുള്ള ഒരു യുവതയെ വാർത്തെടുക്കാൻ ഇതിലൂടെ സാധിക്കും. മൂന്നു സേനകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നയപ്രകാരമായിരിക്കും.

മൂന്ന് സേനകൾക്കും ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജും അഗ്നിവീരർക്ക് ലഭിക്കും. നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ ‘സേവാ നിധി’ പാക്കേജ് നൽകും. സേവാ നിധി പാക്കേജിൽ അഗ്നി വീരരിൽ നിന്നുള്ള വിഹിതവും സമമായ സർക്കാർ വിഹിതവും അതിന്മേലുള്ള പലിശയും ഉൾപ്പെടും. സേവാ നിധി പാക്കേജിന്റെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

വർഷം പ്രതിമാസ വേതനം പ്രതിമാസം കയ്യിൽ കിട്ടുന്ന വേതനം (70%) വേതനത്തിൽ നിന്ന് സേവാ നിധിയിലേക്കുള്ള വിഹിതം (30%) സേവാ നിധിയിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതം
All figures in Rs (Monthly Contribution)
ഒന്നാം വർഷം 30000 21000 9000 9000
രണ്ടാം വർഷം 33000 23100 9900 9900
മൂന്നാം വർഷം 36500 25580 10950 10950
നാലാം വർഷം 40000 28000 12000 12000
നാലു വർഷത്തിന് ശേഷം സേവാ നിധിയിലേക്കുള്ള മൊത്തവിഹിതം Rs 5.02 ലക്ഷം Rs 5.02 ലക്ഷം
നാലു വർഷ സേവന കാലാവധിക്ക് ശേഷം Rs 11.71 ലക്ഷം സേവാ നിധി പാക്കേജ്
(ബാധകമായ പലിശനിരക്കുകൾക്കനുസൃതമായി മുകളിൽ പറഞ്ഞ തുകയിൽ സമാഹരിച്ച പലിശയും നൽകപ്പെടും.)

‘സേവാ നിധി’യെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കും. ഗ്രാറ്റുവിറ്റിക്കും പെൻഷൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടാവില്ല. അഗ്നിവീരർക്ക് ഇന്ത്യൻ സായുധ സേനയിലെ അവരുടെ സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകും.

രാഷ്ട്രസേവനത്തിന്റെ ഈ കാലയളവിൽ അഗ്നിവീരർ സൈനിക വൈദഗ്‌ദ്യം, അനുഭവപരിചയം, അച്ചടക്കം, ശാരീരിക ക്ഷമത, നേതൃഗുണം, ധൈര്യം, രാജ്യസ്നേഹം എന്നീ ഗുണങ്ങൾ ആർജിക്കും. ഈ നാല് വർഷത്തെ പ്രവർത്തനത്തിന് ശേഷം, രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ വളരെയധികം സംഭാവന നൽകാൻ കഴിയുന്ന പൊതു സമൂഹത്തിലേക്ക് അഗ്നിവീരന്മാർ സന്നിവേശിപ്പിക്കപ്പെടും. സേവന കാലാവധിയിൽ നേടിയ കഴിവുകൾക്കനുസൃതമായി സർട്ടിഫിക്കറ്റ് നൽകും. അഗ്നിവീരർ അവരുടെ യൗവനത്തിന്റെ ആദ്യഘട്ടത്തിൽ നാലുവർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ, തൊഴിൽപരമായും വ്യക്തിപരമായും അവരുടെ മികച്ച പതിപ്പായി മാറാനുള്ള തിരിച്ചറിവോടെ പക്വതയും സ്വയം അച്ചടക്കവും ഉണ്ടായിരിക്കും.

ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനുമുള്ള ഒരു അതുല്യമായ അവസരം, ആകർഷകമായ സാമ്പത്തിക പാക്കേജ്, മികച്ച സ്ഥാപനങ്ങളിൽ പരിശീലനം ലഭിക്കാനും അവരുടെ കഴിവുകളും യോഗ്യതകളും വർദ്ധിപ്പിക്കാനുമുള്ള അവസരം, സമൂഹത്തിൽ സൈനിക ധാർമ്മികതയുള്ള നല്ല അച്ചടക്കവും വൈദഗ്ധ്യവുമുള്ള യുവാക്കളുടെ ലഭ്യത, സമൂഹത്തിലേക്ക് മടങ്ങി വരുന്നവർക്ക് മതിയായ പുനർ തൊഴിലവസരങ്ങൾ എന്നിവയാണ്.

അഗ്നിപഥ് സ്കീമിന് കീഴിൽ, അഗ്നിവീരന്മാരെ നാല് വർഷത്തേക്ക് അതത് സൈനിക നിയമങ്ങൾക്ക് കീഴിലുള്ള സേനയിൽ ചേർക്കും. നിലവിലുള്ള മറ്റേതൊരു റാങ്കിൽ നിന്നും വ്യത്യസ്തമായി അവർ സായുധ സേനയിൽ ഒരു പ്രത്യേക റാങ്ക് രൂപീകരിക്കും. നാല് വർഷത്തെ സേവനം പൂർത്തിയാകുമ്പോൾ സായുധ സേനയിൽ സ്ഥിരമായ എൻറോൾമെന്റിന് അപേക്ഷിക്കാനുള്ള അവസരം അഗ്നിവീരർക്ക് ലഭിക്കും. അവരുടെ നാല് വർഷത്തെ സേവന കാലയളവിലെ പ്രകടനം ഉൾപ്പെടെയുള്ള വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കേന്ദ്രീകൃത രീതിയിൽ ഈ അപേക്ഷകൾ പരിഗണിച്ച് ഓരോ നിർദ്ദിഷ്ട ബാച്ചിലെ അഗ്നിവേറുകളുടെയും 25% വരെ സായുധ സേനയുടെ സാധാരണ കേഡറിൽ എൻറോൾ ചെയ്യപ്പെടും. ഇതിനായി വിശദമായ മാർഗനിർദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കും.

അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളായ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് എന്നിവയിൽ നിന്നുള്ള പ്രത്യേക റാലികളും ക്യാമ്പസ് ഇന്റർവ്യൂകളും ഉള്ള മൂന്ന് സേനകൾക്കുമായുള്ള കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെയാണ് എൻറോൾമെന്റ് നടത്തുന്നത്. എൻറോൾമെന്റ് ‘ഓൾ ഇന്ത്യ ഓൾ ക്ലാസ്’ അടിസ്ഥാനത്തിലായിരിക്കും. യോഗ്യത പ്രായം 17.5 മുതൽ 21 വയസ്സ് വരെയാണ്. സായുധ സേനയിൽ എൻറോൾ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ അതത് വിഭാഗങ്ങൾക്ക് ബാധകമാണ്. അഗ്‌നിവീരൻമാരുടെ വിദ്യാഭ്യാസ യോഗ്യത വിവിധ വിഭാഗങ്ങളിൽ ചേരുന്നതിന് നിലവിലുള്ളതുപോലെ തന്നെ തുടരും. {ഉദാഹരണത്തിന്: ജനറൽ ഡ്യൂട്ടി (ജിഡി) സൈനികരിലേക്കുള്ള പ്രവേശനത്തിന്, വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ആണ്

Related Articles

Latest Articles