Thursday, May 2, 2024
spot_img

ലിംഗവിവേചനം കാണിച്ചെന്ന് പരാതി; 15,500 വനിതകൾക്ക് 11.8 കോടി യുഎസ് ഡോളർ ഗൂഗിൾ നഷ്ടപരിഹാരം നൽകും

വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ ഏകദേശം 15,500 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിൾ . 11.8 കോടി യുഎസ് ഡോളർ അതായത് ഏകദേശം 920.88 കോടി രൂപ നൽകിയാണ് ഗൂഗിള്‍ ഒത്തുതീർപ്പാക്കിയത്. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500 വനിതാ ജീവനക്കാർക്ക് ഈ തുക നൽകും.

കമ്പനിയിലെ നിയമന രീതികൾ വിലയിരുത്താനും ഇക്വിറ്റി പഠന റിപ്പോർട്ട് നൽകാനും ഒരു സ്വതന്ത്ര തൊഴിൽ സാമ്പത്തിക വിദഗ്ധൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. 2017 ലാണ് വനിതാ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയതിനു മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ പരാതി നൽകിയത്. കൂടാതെ കമ്പനിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഏകദേശം 17,000 ഡോളർ വേതന വ്യത്യാസവും ഉണ്ടായിരുന്നു. തൊഴിൽപരമായി താഴ്ന്ന നിലയിലാണ് ഗൂഗിൾ സ്ത്രീകളെ പരിഗണിക്കുന്നത്. ഒരേ പദവിയിലിക്കുന്ന പുരുഷ- വനിതാ ജീവനക്കാർക്ക് ഗൂഗിൾ വ്യത്യസ്ത ശമ്പളമാണ് നൽകുന്നതെന്നും ഇത് ലിംഗവിവേചനമാണെന്നും നിരവധി മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഗൂഗിൾ തുല്യ ശമ്പള നിയമം ലംഘിച്ചുവെന്നാണ് വനിതാ ജീവനക്കാർ പരാതിയിലാണ് ഇത്.

ആദ്യമായി അല്ല ലിംഗ വിവേചനത്തിന്റെ പേരിൽ ഗൂഗിൾ നിരീക്ഷണത്തിന് വിധേയമാകുന്നത്. കഴിഞ്ഞ വർഷം, ഗൂഗിൾ വനിതാ എൻജിനീയർമാർക്ക് കുറഞ്ഞ വേതനം നൽകുന്നുണ്ടെന്നും ജോലിക്ക് ഏഷ്യൻ അപേക്ഷകരെ അവഗണിക്കുന്നുവെന്നും അവകാശപ്പെട്ട ഒരു കേസ് തീർപ്പാക്കാൻ 2.5 മില്യൺ ഡോളർ നൽകാൻ ഗൂഗിൾ സമ്മതിച്ചിരുന്നു. കലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫെയർ എംപ്ലോയ്‌മെന്റ് ആൻഡ് ഹൗസിങ് കറുത്ത വർഗക്കാരായ സ്ത്രീ ജീവനക്കാർക്കെതിരായ പീഡനത്തിന്റെയും വിവേചനത്തിന്റെയും പരാതികളിലും ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles