തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നു. മികച്ച നടിയായി ജെസ്സിക്കയെയും, നടനായി വിൽ സ്മിത്തിനെയും തെരഞ്ഞെടുത്തു. ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്‍മിത്തിനെ ആദ്യമായി ഓസ്‍കറിന് അര്‍ഹനാക്കിയത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയം മികച്ച നടനുള്ള ഓസ്‍കർ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്‍മിത്തിന് സമ്മാനിച്ചിരിക്കുന്നത്. ‘ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകർപ്പൻ പ്രകടനമായിരുന്നു ജെസിക്ക ചസ്റ്റൈൻ കാഴ്‍ച വെച്ചത്.
അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനയ്‍ക്ക് ഓസ്‍കര്‍ കിട്ടുമ്പോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു.
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ വച്ച് ഇന്ത്യൻ സമയം രാവിലെ 5.30 മുതലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ആകെയുള്ള 23 മത്സര വിഭാഗങ്ങളില്‍ ഔദ്യോഗിക ചടങ്ങിന് മുമ്പായിട്ടാണ് 8 എണ്ണം പ്രഖ്യാപിച്ചത്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി ദ ക്വീന്‍ ഒഫ് ബാസ്‌ക്കറ്റ് ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂൺ ആറ് പുരസ്‌കാരങ്ങൾ നേടി. ഒറിജിനൽ സ്‌കോർ, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.
മികച്ച സഹനടി- അരിയാനോ ഡെബാനോ. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.
മികച്ച ഷോർട്ട് ആനിമേഷൻ ചിത്രം- ദ വിൽഡ്ഷീൽഡ്, മികച്ച ലൈവ് ആക്ഷൻ സിനിമ ദ ലോങ് ഗുഡ്‌ബൈ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ്, മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍), മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍, മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍), മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം ‘ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’,
വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ മൂന്നു വനിതകളായിരുന്നു ഓസ്‌കാറില്‍ അവതാരകരായി എത്തിയത്. ഹാസ്യ നടിമാരായ റെജീന ഹാൾ, ഏയ്മി ഷൂമർ, വാൻഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്‌കർ വേദിയിൽ അവതാരകരായി എത്തിയത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്.

