കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ 95 ശതമാനം തീയും അണയ്ക്കാൻ സാധിച്ചുവെന്ന് എറണാകുളം ജില്ലാ കളക്‌ടർ എന്‍.എസ്.കെ.ഉമേഷ് അറിയിച്ചു. വിഷയത്തില്‍ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം അഭ്യർത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തീ അണച്ചു കഴിഞ്ഞ സെക്ടര്‍ 6,7 മേഖലകളിലെ രണ്ടു, മൂന്നു ഏക്കറുകളില്‍ വീണ്ടും തീ പിടുത്തത്തിനുള്ള സാദ്ധ്യതയുണ്ട് . അത് പ്രതിരോധിക്കാനുള്ള കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ ഏതൊക്കെ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് വിശദമായി ചര്‍ച്ച നടത്തിയെന്നും കളക്‌ടർ പറഞ്ഞു.

