Monday, December 29, 2025

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഹൃദയ സ്തംഭനമാണ് മരണക്കാരണമെന്ന് സൂചന

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഭിഷേക് ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ ഇടമുളക്കലിലാണ് സംഭവം.

ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്. എന്നാൽ രാവിലെ വീട്ടുകാർ എത്തി വിളിച്ചപ്പോൾ എഴുന്നേറ്റില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles