Thursday, May 16, 2024
spot_img

“ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി”യുടെ അംബാസിഡറായി നടി കങ്കണ റണാവത്ത്; സുപ്രധാന പ്രഖ്യാപനവുമായി യോഗി സർക്കാർ

ലക്നൗ: ഉത്തർ പ്രദേശിലെ ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതിയുടെ അംബാസിഡറായി നടി കങ്കണ റണാവത്തിനെ നിയമിക്കുമെന്ന് യുപി സർക്കാർ. യോഗി സർക്കാരിന്റെ ഒഡിഒപി ( One District One Product ) എന്ന പദ്ധതി സംസ്ഥാനത്തെ ഓരോ ജില്ലയിലും ഉള്ള തദ്ദേശീയവും പ്രത്യേകവുമായ ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. 2017-18 കാലഘട്ടത്തിലാണ് ഇത്തരമൊരു പദ്ധതിയ്‌ക്ക് യോഗി സർക്കാർ രൂപം നൽകിയത്.

എഫ്‌ഐസിസിയുടെ സഹകരണത്തോടെയായിരുന്നു സർക്കാർ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി ആരംഭിച്ചത്. നിക്ഷേപത്തിന്റെ സാധ്യതയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്. ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ഈ പദ്ധതി ഇന്ന് ദേശീയ അന്തർദേശീയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള 600 ഓളം വിൽപ്പനക്കാർ ഈ വെർച്വൽ മേളയിലൂടെ തങ്ങളുടെ സ്റ്റാളുകൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനുള്ള നീക്കങ്ങളും പുരോഗമിച്ചുവരികയാണ്.

ആദിത്യനാഥിനെ ശ്രീരാമനോട് ഉപമിച്ച് നടി കങ്കണ

എന്നാൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (Yogi Adityanath) ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ബോളിവുഡ് താരം കങ്കണാ റണാവത്ത് സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു. “രാമചന്ദ്രനെപ്പോലെയുള്ള സന്ന്യാസി രാജാവ് നീണാള്‍ വാഴട്ടെ”യെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും കങ്കണ മറുപടി നല്‍കി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

Related Articles

Latest Articles